Posted On
date_range Updated On
date_range 'രാജാവ് നഗ്നനാണെന്ന് പറയാൻ കൂട്ടത്തിലുള്ളവർ മടിക്കുന്നു'; മുഖ്യമന്ത്രിക്കെതിരെ ഉമ തോമസ്
കൊച്ചി: ജയിലിലേക്ക് പോകുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയൻ എന്ന കാര്യത്തിൽ സംശയമില്ലെന്ന് നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസ്. ഉമ്മൻചാണ്ടി സർക്കാറിനെ ഇറക്കാൻ വേണ്ടി ചെയ്ത പ്രവർത്തനങ്ങൾക്കുള്ള കാവ്യനീതിയാണ് ഇപ്പോൾ സംഭവിക്കുന്നത്. മുഖ്യമന്ത്രിയെ ജനങ്ങൾ തെരുവിലിറക്കുമെന്നും ഉമ തോമസ് പറഞ്ഞു.
നാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം. രാജാവ് നഗ്നനാണെന്ന് പറയാൻ കൂട്ടത്തിലുള്ളവർ മടിക്കുന്ന കാലമാണിത്. നാട് നന്നാവേണ്ടത് ആവശ്യമാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ കൂടുതൽ ജനങ്ങൾ അണിനിരക്കുമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കുകയായിരുന്നു ഉമ തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.