നെ​ടു​മ്പാ​ശ്ശേ​രിയിൽ 1.25 കോടിയുടെ സ്വർണം പിടികൂടി

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്നു​പേ​രി​ൽ നി​ന്നാ​യി 1.25 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. ഗോ​എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ൈ​ബ​യിൽ​നി​ന്ന്​ വ​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി റ​ഹി​യാ​ന​ത്ത്, ​ൈഫ്ല ​ദു​ൈ​ബ വി​മാ​ന​ത്തി​ൽ ദു​ൈ​ബ​യി​ൽ​നി​ന്നു​വ​ന്ന ആ​ലു​വ സ്വ​ദേ​ശി ടി.​ഐ. അ​ൻ​വ​ർ, മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് ക​സ്​​റ്റം​സ് എ​യ​ർ ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഇ​ത്​ പി​ടി​കൂ​ടി​യ​ത്.

ടി.​വി പാ​യ്ക്ക് ചെ​യ്തി​രു​ന്ന കാ​ർ​ബോ​ർ​ഡി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് റ​ഹി​യാ​ന​ത്ത് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. 875 ഗ്രാം ​സ്വ​ർ​ണം ഫോ​യി​ൽ രൂ​പ​ത്തി​ലാ​ക്കി ടി.​വി​യോ​ട് ചേ​ർ​ത്ത് ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ൻ​വ​റും അ​ന​സും മ​ല​ദ്വാ​ര​ത്തി​ലാ​ണ്​ ഒ​ളി​പ്പി​ച്ച​ത്. 999 ഗ്രാം ​സ്വ​ർ​ണ മി​ശി​ത്രം കാ​പ്‌​സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി​യാ​ണ് അ​ൻ​വ​ർ കൊ​ണ്ടു​വ​ന്ന​ത്. അ​ന​സി​ൽ​നി​ന്ന്​ 873 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​വും പി​ടി​കൂ​ടി.

Tags:    
News Summary - gold seized at cial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.