മലപ്പുറം: കുതിച്ചുയർന്ന സ്വർണവില കുത്തനെ കുറയുന്നു. സ്വർണം ശനിയാഴ്ച ഗ്രാമിന് 35 രൂപ കുറഞ്ഞ് 3790 രൂപയും പവന് 280 രൂപ കുറഞ്ഞ് 30,320 രൂപയിലുമെത്തി. രണ്ട് ദിവസത്തിനിടെ പവന് കു റഞ്ഞത് 1480 രൂപ. അന്താരാഷ്ട്ര വിപണയിൽ സ്വർണത്തിന് വില കുറഞ്ഞതാണ് കേരളത്തിലും പ ്രതിഫലിച്ചത്.
ശനിയാഴ്ച സ്വർണത്തിന് അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 1528 ഡോളറായി. കോവിഡ് 19 ആഗോളതലത്തിൽ പടരുന്നതും ഓഹരി കമ്പോളങ്ങളുടെ തകർച്ചയും സ്വർണത്തിൽ വൻ നിക്ഷേപം നടത്തിയവർ കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നതുമാണ് സ്വർണവില ഇടിയാൻ കാരണമെന്നാണ് വിലയിരുത്തൽ. ആഗോള സാമ്പത്തിക ദുർബലാവസ്ഥ കണക്കിലെടുക്കുമ്പോൾ സ്വർണവില വീണ്ടും തിരിച്ചുകയറുമെന്നാണ് സാമ്പത്തിക പ്രവചനങ്ങൾ നൽകുന്ന സൂചന.
വെള്ളിയാഴ്ച പവന് 1200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇത് ഒറ്റ ദിവസത്തെ ഏറ്റവും വലിയ വിലയിടിവാണ്. മാർച്ച് ആറു മുതൽ ഒമ്പത് വരെ 32,320 രൂപയായിരുന്നു പവെൻറ വില. ഇത് െറക്കോഡാണ്. ഈ മാസം ഒന്നിന് ഇത് 31,040 രൂപയായിരുന്നു. ജനുവരി ഒന്നിന് പവന് 29,000 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.