Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുതിച്ചുയർന്ന സ്വർണവില ...

കുതിച്ചുയർന്ന സ്വർണവില കുത്തനെ കുറയുന്നു

text_fields
bookmark_border
കുതിച്ചുയർന്ന സ്വർണവില കുത്തനെ കുറയുന്നു
cancel

മ​ല​പ്പു​റം: കു​തി​ച്ചു​യ​ർ​ന്ന​ സ്വ​ർ​ണ​വി​ല കു​ത്ത​നെ കു​റ​യു​ന്നു. സ്വ​ർ​ണം ശ​നി​യാ​ഴ്​​ച ഗ്രാ​മി​ന് 35 രൂ​പ കു​റ​ഞ്ഞ് 3790 രൂ​പ​യും പ​വ​ന് 280 രൂ​പ കു​റ​ഞ്ഞ് 30,320 രൂ​പ​യി​ലു​മെ​ത്തി. ര​ണ്ട്​ ദി​വ​സ​ത്തി​നി​ടെ പ​വ​ന്​ കു ​റ​ഞ്ഞ​ത്​ 1480 രൂ​പ. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണ​യി​ൽ സ്വ​ർ​ണ​ത്തി​ന്​ വി​ല കു​റ​ഞ്ഞ​താ​ണ്​ ​ കേ​ര​ള​ത്തി​ലും ​പ ്ര​തി​ഫ​ലി​ച്ച​ത്.

ശ​നി​യാ​ഴ്​​ച സ്വ​ർ​ണ​ത്തി​ന്​ അ​ന്താ​രാ​ഷ്​​ട്ര വി​ല ട്രോ​യ് ഔ​ൺ​സി​ന് 1528 ഡോ​ള​റാ​യി. കോ​വി​ഡ് 19 ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട​രു​ന്ന​തും ഓ​ഹ​രി ക​മ്പോ​ള​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യും സ്വ​ർ​ണ​ത്തി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തി​യ​വ​ർ കു​റ​ഞ്ഞ വി​ല​യി​ൽ ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തു​മാ​ണ് സ്വ​ർ​ണ​വി​ല ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​ഗോ​ള സാ​മ്പ​ത്തി​ക ദു​ർ​ബ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ സ്വ​ർ​ണ​വി​ല വീ​ണ്ടും തി​രി​ച്ചു​ക​യ​റു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക പ്ര​വ​ച​ന​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

വെ​ള്ളി​യാ​ഴ്​​ച പ​വ​ന്​ 1200 രൂ​പ​യാ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ കു​റ​ഞ്ഞ​ത്. ഇ​ത്​​ ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ടി​വാ​ണ്. മാ​ർ​ച്ച്​ ആ​റു മു​ത​ൽ ഒ​മ്പ​ത്​ വ​രെ 32,320 രൂ​പ​യാ​യി​രു​ന്നു​ പ​വ​​െൻറ​ വി​ല. ഇ​ത്​ ​െ​റ​ക്കോ​ഡാ​ണ്. ഈ ​മാ​സം ഒ​ന്നി​ന്​ ഇ​ത്​ 31,040 രൂ​പ​യാ​യി​രു​ന്നു. ജ​നു​വ​രി ഒ​ന്നി​ന്​​ പ​വ​ന്​ 29,000 രൂ​പ​യാ​യി​രു​ന്നു.

Show Full Article
TAGS:kerala news malayalam news 
News Summary - gold rate decreasing -kerala news
Next Story