സു​ന്നി യു​വ​ജ​ന സം​ഘം 70ാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രൂ​രി​ല്‍ ന​ട​ത്തി​യ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എസ്.വൈ.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൗഢം

തി​രൂ​ർ: പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്ത് 70 വ​ര്‍ഷ​ത്തി​ന്റെ ക​ര്‍മ​നൈ​ര​ന്ത​ര്യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച സു​ന്നി യു​വ​ജ​ന സം​ഘ​ത്തി​ന്റെ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം പ്രൗ​ഢ​മാ​യി. തി​രൂ​ര്‍ ബി​യാ​ന്‍കോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നാ​യി ആ​യി​രം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. രാ​വി​ലെ, സ​മ​സ്ത പ്ര​സി​ഡ​ന്റാ​യി​രു​ന്ന കെ.​കെ. അ​ബൂ​ബ​ക്ക​ര്‍ ഹ​സ്ര​ത്തി​ന്റെ മ​ഖാം സി​യാ​റ​ത്ത് ന​ട​ന്നു. ശേ​ഷം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ മു​ശാ​വ​റ അം​ഗം പി.​കെ. ഹം​സ​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍ ആ​ദൃ​ശ്ശേ​രി സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍ത്തി.

എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. ഇ​മ്പി​ച്ചി​ക്കോ​യ ത​ങ്ങ​ള്‍ പ്രാ​ര്‍ഥ​ന ന​ട​ത്തി. സ്വാ​ഗ​ത​സം​ഘം ക​ണ്‍വീ​ന​ര്‍ കെ.​കെ.​എ​സ്. ത​ങ്ങ​ള്‍ ആ​മു​ഖ​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത മു​ശാ​വ​റ അം​ഗം എം.​പി. മു​സ്ത​ഫ​ല്‍ ഫൈ​സി ഉ​ദ്‌​ബോ​ധ​നം ന​ട​ത്തി.

എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന വ​ര്‍ക്കി​ങ് സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍, കെ. ​മോ​യി​ന്‍കു​ട്ടി, ഹം​സ റ​ഹ്മാ​നി കൊ​ണ്ടി​പ്പ​റ​മ്പ്, ടീം​നെ​റ്റ് ക​ണ്‍വീ​ന​ര്‍ അ​ബ്ദു​റ​ഹീം ചു​ഴ​ലി എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ​സ്.​വൈ.​എ​സ് ട്ര​ഷ​റ​ര്‍ എ.​എം. പ​രീ​ത് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലീം എ​ട​ക്ക​ര ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - SYS State Representative Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.