സജിത, സന്തോഷ്, അഖില
മുളങ്കുന്നത്തുകാവ്: പറപ്പൂർ തോളൂരിൽ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 47 പവന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മൂന്ന് പേർ പേരാമംഗലം പൊലീസിന്‍റെ പിടിയിലായി.
പീച്ചി പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടീൽ കൽക്കി എന്ന് വിളിക്കുന്ന സന്തോഷ് (44), മണലൂർ സ്വദേശിനി എങ്ങണ്ടി വീട്ടിൽ സജിത (46), ശ്രീനാരായണപുരം കോതപറമ്പ് സ്വദേശിനി കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് സ്‌ക്വാഡും തൃശ്ശൂർ സിറ്റി എ.സി.പി സ്‌ക്വാഡും പേരാമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
നാലകത്ത് ഷക്കീറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വൻ കവർച്ച നടത്തിയ പ്രതികളെ പുലർച്ചെയോടെയാണ് പേരാമംഗലം പൊലീസ് വലയിലാക്കിയത്. വലപ്പാട് നിന്നാണ് സന്തോഷിനെ പിടികൂടിയത്. കഴിഞ്ഞ 21ന് വീടിന്‍റെ പുറകുവശത്തെ വാതിൽ പൂട്ട് തകർത്ത് ഉള്ളിൽ കയറിയാണ് മോഷണം നടത്തിയത്. വീട്ടുടമ ഓണകച്ചവടത്തിനായി കടയിൽ വിൽപനക്കായുള്ള വസ്ത്രങ്ങൾ ഒതുക്കിവെക്കുന്ന തിരക്കിലായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.