Posted On
date_range Updated On
date_range അടിവസ്ത്രങ്ങളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച 48 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
നെടുമ്പാശേരി: അടിവസ്ത്രങ്ങളിൽ പ്രത്യേക അറകളുണ്ടാക്കി അതിനകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം.
കോഴിക്കോട് സ്വദേശി ഷൗക്കത്ത് ആണ് 1005 ഗ്രാം സ്വർണം കടത്തിക്കൊണ്ടുവന്നത്. ക്വാലാലംപൂരിൽ നിന്നുമെത്തിയ ഇയാൾ മൂന്ന് പാക്കറ്റുകളിലാക്കിയാണ് സ്വർണം ഒളിപ്പിച്ചത്. രണ്ട് പാക്കറ്റുകൾ പാന്‍റിസിലെ പ്രത്യേക അറക്കകത്തും ഒരു പാക്കറ്റ് അടിവസ്ത്രത്തിനുള്ളിലുമാണ് സൂക്ഷിച്ചിരുന്നത്.
അടിവസ്ത്രത്തിലെ പ്രത്യേക അറയിൽ സ്വർണം വച്ച ശേഷം തയ്ച് ചേർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.