ഗോകുലി​െൻറ ​സിവിൽ സർവീസ്​ നേട്ടം പരിമിതികളുടെ മേലുള്ള വിജയം

തിരുവനന്തപുരം : സിവൽ സർവീസസ് പരീക്ഷയിൽ വിജയം നേടിയ ഗോകുൽ വിജ്ഞാനത്തി​െൻറ മറുകര തേടുന്ന ഗവേഷകനാണ്. കാഴ്ച പരിമിതിയെ മറികടന്നാണ് 804-ാം റാങ്ക് ഗോകുൽ സ്വന്തമാക്കിയത്. അതും ആദ്യശ്രമത്തിൽ. ഒരുവ്യാഴവട്ടമായി 'സ്ക്രീൻ റീഡർ' എന്ന സോഫ്റ്റ് വെയറായിരുന്നു ഗോകുലിൻെറ പഠനത്തിലെ ഉറ്റചങ്ങാതി. സ്ക്രീനിൽ തെളിയുന്ന നോർമൽ ടെസ്റ്റ് സോറ്റവെയർ വായിച്ചു നൽകും. അത് ഫലപ്രദമായ വായനാ രീതിയാണെണ് ഗോകുൽ മാധ്യമത്തോട് പറഞ്ഞു.

ഗോകുൽ യൂനിവേഴ്സിറ്റി പരീക്ഷകൾ ലാപ് ടോപ്പിലാണ് എഴുതിയത്. അതിന് സർവകലാശാലയിൽനിന്ന് പ്രത്യേക ഉത്തരവും വാങ്ങി. പരീക്ഷ എഴുതാൻ സ്വന്തമായി ലാപ്ടോപ്പ് വാങ്ങി സർവകലാശാലക്ക് നൽകി. അവർ അത് കസ്റ്റഡിയിൽവെക്കും. പരീക്ഷ എഴുതാനെത്തുമ്പോൾ ലാപ് ടോപ്പ് തരും.

അതിനാൽ പഠനത്തിന് കോച്ചിങ് സെൻററുകളിൽ പോയില്ല. സ്വന്തമായാണ്​ പഠിച്ചത്​. ബിരുദപഠനകാലത്തുതന്നെ ഗോകുൽ സിവിൽ സർവീസിനായുള്ള പഠനം ആരംഭിച്ചിരുന്നു. ഇക്കാലയളവിൽ സിലബസ് പൂർണമായും പഠിച്ചുകഴിഞ്ഞിരുന്നു. എന്നാൽ പി.ജി. പൂർത്തിയാക്കിയതിനു ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്.

നിലവിൽ 'കാലാവസ്ഥാ വ്യതിയാനം ലോക സാഹിത്യത്തിൽ' എന്നവിഷയത്തിൽ സവർകലാശാലയിൽ ഡോ. പി.എസ് സുജാ കുറുപ്പിൻെറ മോൽനോട്ടത്തിൽ ഗവേഷണം നടത്തുകയാണ്. ഗവേഷക വിദ്യാർഥിയായി ചേർന്നതിനു ശേഷമാണ് മെയിൻ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തിൽ പങ്കെടുത്തതും.

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽനിന്നാണ് ഗോകുൽ ഇംഗ്ലീഷിൽ ബിരുദവും പി.ജി.യും പൂർത്തിയാക്കിയത്. സന്തോഷം നൽകുന്ന സർവീസ് ലഭിച്ചില്ലെങ്കിൽ ഒരു പ്രാവശ്യം കൂടി എഴുതാനും തീരുമാനമുണ്ട്. എൻ.സി.സി ഡയറക്ടേറ്റിലെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിൻെറയും കോട്ടൻഹിൽ സ്കൂളിലെ അധ്യാപികയായ ശോഭയുടെയും ഏക മകനാണ്. കാഴ്ച പരിമിതിയുള്ളവർക്ക് സൗജന്യമായി കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും നൽകണമെന്നാണ് ഗോകുലിന് സർക്കാരിനോട് പറയാനുള്ളത്. അത് വ്യാപകമായി ചെയ്താൽ കാഴ്ച പരമിതിയുള്ളവർക്ക് രാജ്യത്തിന് വലിയ സംഭാവന ചെയ്യാൻ കഴിയുമെന്നും ഗോകുൽ പറഞ്ഞു.             

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.