അപകടത്തിൽ മരിച്ച സി.ആർ. രാജേഷ്, വാഹനത്തിന് മുകളിൽ ഗർഡർ വീണപ്പോൾ

ഗർഡർ അപകടം: രാജേഷിന്‍റെ കുടുംബത്തിന് 25 ലക്ഷം കൈമാറി

ഹരിപ്പാട്: അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തിൽ സി.ആർ. രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി. നിർമാണക്കമ്പനിയായ അശോക ബിൽഡ് കോൺ ലിമിറ്റഡ് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റാണ്​ (ഡി.ഡി) കൈമാറിയത്​.

ശനിയാഴ്ച രാവിലെ 11.30ന് രാജേഷിന്റെ വീട്ടിലെത്തി കാർത്തികപ്പള്ളി തഹസിൽദാർ ബി. പ്രദീപ്, രാജേഷിന്റെ ഭാര്യ ഷൈലജയെ (ഷൈലമ്മ) ഡി.ഡി ഏൽപിച്ചു. ഉയരപ്പാത നിർമാണക്കമ്പനി കൺസ്ട്രക്ഷൻ മാനേജർ സിബിൽ ശ്രീധർ, ഗ്രാമപഞ്ചായത്ത്​ അംഗം റേച്ചൽ വർഗീസ്, സ്പെഷൽ തഹസിൽദാർ ബിജി, പൊതുപ്രവർത്തകനായ ജോമോൻ കൊളഞ്ഞിക്കൊമ്പിൽ എന്നിവരും ഉണ്ടായിരുന്നു. രാജേഷിന്റെ പിതാവ് രാജപ്പൻ, അമ്മ സരസമ്മ, മക്കളായ ജിഷ്ണുരാജ്, കൃഷ്ണവേണി, റവന്യൂ, വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Girder accident: Rs 25 lakhs handed over to CR Rajesh's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.