ഹി​ന്ദു​ത്വ വം​ശീ​യ​ത​യെ ചെ​റു​ക്കു​ക എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഗേ​ൾ​സ് ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കേ​ര​ള ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​നി റാ​ലി

ഹിന്ദുത്വ വംശീയതക്കെതിരെ പ്രതിഷേധമിരമ്പി ജി.ഐ.ഒ റാലി

ക​ണ്ണൂ​ർ: ഹി​ന്ദു​ത്വ വം​ശീ​യ​ത​യെ സാ​മൂ​ഹി​ക​മാ​യും സ​ർ​ഗാ​ത്മ​ക​മാ​യും പ്ര​തി​രോ​ധി​ക്കേ​ണ്ട​തു​ണ്ട് എ​ന്ന സാ​മൂ​ഹി​ക ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ഗേ​ൾ​സ് ഇ​സ്‌​ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ജി.​ഐ.​ഒ) കേ​ര​ള റാ​ലി​യും സ​ർ​ഗാ​ത്മ​ക പ്ര​തി​ഷേ​ധ​വും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

‘ഹി​ന്ദു​ത്വ വം​ശീ​യ​ത​യെ ചെ​റു​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ ജി.​ഐ.​ഒ കേ​ര​ള ന​ട​ത്തി​യ റാ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ്ര​തി​ഷേ​ധ​മി​ര​മ്പി. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹി​ന്ദ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി കെ.​കെ. സു​ഹൈ​ൽ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എ.​കെ. ആ​ദ​ർ​ശ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്ര​ശാ​ന്ത് ഈ​ഴ​വ​ൻ, ജി.​ഐ.​ഒ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ത​മ​ന്ന സു​ൽ​ത്താ​ന, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​യി​ഷ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ർ​ഗാ​ത്മ​ക പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ്രാ​ഫി​റ്റി ആ​ർ​ടി​സ്റ്റ് സി​ദ്റ​യു​ടെ ഗ്രാ​ഫി​റ്റി ചി​ത്രീ​ക​ര​ണം, റാ​പ് ഗാ​യി​ക സു​വൈ​ബ​ത്തു​ൽ അ​സ്‌​ല​മി​യ​യു​ടെ ബാ​ബ​രി വി​ഷ​യ​ത്തി​ലു​ള്ള ‘ഖ​ത് രാ’ ​റാ​പ് ഗാ​ന​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 500ഓ​ളം വി​ദ്യാ​ർ​ഥി​നി​ക​ൾ റാ​ലി​യി​ലും പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ലും അ​ണി​നി​ര​ന്നു.

Tags:    
News Summary - GIO rally at kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.