മരണപ്പെട്ട റോസ് മേരി
Posted On
date_range Updated On
date_range ജർമൻകാരി തേക്കടി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
കുമളി: തേക്കടി കവലയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദേശ വനിത മരിച്ചു. ജർമൻ സ്വദേശിനി റോസ് മേരി റിങ്ക്സ് (75) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ജർമനിയിൽനിന്ന് 30 അംഗ സംഘത്തിന്‍റെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. മരുമകൾ ഹെലനും റോസ് മേരിക്കൊപ്പം തേക്കടിയിലെത്തിയിരുന്നു. തേക്കടി സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഗ്രൂപ് അംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ റോസ് മേരിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് നടപടി പൂർത്തിയാക്കി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.