തിരുവനന്തപുരം: ജർമൻയുവതി ലിസ വെയ്സിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് ഇൻറർപേ ാളിെൻറ സഹായം തേടി പൊലീസ്. യുവതിയെ കെണ്ടത്താൻ ഇൻറർപോള്‍ യെല്ലോ നോട്ടീസ് പുറപ്പെ ടുവിച്ചിട്ടുണ്ട്. ലിസയുടെ ഫോട്ടോയടക്കമുള്ള വിവരങ്ങള്‍ ഇൻറര്‍പോളുമായി ബന്ധമുള്ള മുഴുവന്‍ രാജ്യങ്ങളിലെയും പ്രധാന അന്വേഷണ ഏജന്‍സിക്ക് കൈമാറും.
ഇതോടെ ലോകവ്യാപക തിരച്ചിലിന് അവസരമൊരുങ്ങും. ലിസയുടെ ബന്ധുക്കളുമായും കേരളത്തിലേക്കുള്ള യാത്രയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് അലിയുമായും സംസാരിക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തിന് ജര്‍മന്‍ പൊലീസ് ഇതുവരെ മറുപടി നല്‍കാത്തതും അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.