കൊച്ചി: സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല തിരികെ നൽകിയത് അംഗീകരിക്കാനാകില്ലെന്ന് വി ശ്വാസികളുടെ കൂട്ടായ്മയായ അൽമായ പ്രതിനിധിയോഗം. ഭൂമിയിടപാട് വിവാദമുൾപ്പെടെ സ ാമ്പത്തിക ക്രമക്കേടുകളിൽ വ്യക്തത വരുന്നതുവരെ ആലഞ്ചേരിയെ മാറ്റിനിർത്തി സ്വതന്ത് രച്ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ആർച് ബിഷപ് വേണമെന്നും യോഗം ആവശ്യപ്പെട്ടു. സാമ്പ ത്തിക ക്രമക്കേടുകളിൽ അതിരൂപതക്ക് 100 കോടിയോളം രൂപ നഷ്ടമുണ്ടായി.
ഈ തുക തിരിക െ ലഭിക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. ഭരണച്ചുമതല നൽകിയ വിഷയത്തിൽ ലക്ഷം വിശ്വാസികളെ സംഘടിപ്പിച്ച് വിപുലമായ കൂട്ടായ്മ സംഘടിപ്പിക്കുന്നതും ചർച്ച ചെയ്തു. സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പുറത്താക്കിയതിലും രൂക്ഷവിമർശമുയർന്നു. സഹായമെത്രാന്മാർക്ക് പദവികൾ തിരികെ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
വിവിധ ഇടവകകളിലെ പാസ്റ്ററൽ കൗൺസിലുകളിൽനിന്നും സഭയുടെ കീഴിലെ സംഘടന പ്രതിനിധികളിൽനിന്നുമായി 700ഓളം പേർ കലൂർ റിന്യൂവൽ സെൻററിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. അതിരൂപത സ്വത്തുവകകൾ ഉപയോഗിച്ച് നടത്തിയ ഉത്തരവാദിത്തരഹിതവും അധാർമികവും നിയമവിരുദ്ധവുമായ കച്ചവടങ്ങളിൽ യോഗം അംഗീകരിച്ച പ്രമേയം പ്രതിഷേധം രേഖപ്പെടുത്തി. കെ.സി.വൈ.എം മുൻ ജനറൽ സെക്രട്ടറി ജോമോൻ തോട്ടപ്പിള്ളിയാണ് പ്രമേയം അവതരിപ്പിച്ചത്. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജറാർദ് അധ്യക്ഷത വഹിച്ചു.
വൈദികർ ഉന്നയിച്ച വിഷയം സിനഡിൽ ചർച്ചചെയ്യും –മനത്തോടത്ത് കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ ഉന്നയിച്ച വിഷയങ്ങള്‍ ആഗസ്റ്റില്‍ ചേരുന്ന സീറോ മലബാര്‍ സഭ പൊതുസിനഡ് ചര്‍ച്ച ചെയ്യുമെന്ന് മുന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സിനഡിനെ വത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം 19ന് ചേരുന്ന സഭ സിനഡിെൻറ പ്രധാന അജണ്ട ഇതായിരിക്കും. വൈദികരുടെ വികാരം സിനഡ് പരിഗണിക്കും. നിലവിലെ സാഹചര്യം സങ്കീര്‍ണമാണ്. പ്രശ്നങ്ങള്‍ക്ക് സിനഡിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത അേപ്പാസ്തലിക് അഡ്മിനിസ്ട്രേറ്ററായിരിക്കെ താന്‍ വത്തിക്കാന്‍ നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലല്ല നിലവില്‍ അതിരൂപതയില്‍ ഉണ്ടായിരിക്കുന്ന നടപടികൾ. ഞായറാഴ്ച പുലര്‍ച്ചയാണ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനില്‍നിന്ന് എത്തിയത്. അതിരൂപതയില്‍നിന്ന് പുറത്താക്കപ്പെട്ട സഹായമെത്രാന്മാരില് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തുമായി മാര്‍ ജേക്കബ് മനത്തോടത്ത് കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.