'സമര പാരമ്പര്യമുള്ള ഇടതുപക്ഷത്തിന്​ സമരങ്ങളോട്​ പുച്ഛം തോന്നുന്നത്​ ഭൂഷണമല്ല'; ഗീവർഗീസ്​ മാർകൂറിലോസ്​

തിരുവനന്തപുരം: പി.എസ്​.സി റാങ്ക്​ ലിസ്റ്റിൽ ഉൾപ്പെട്ടവരോട്​ സർക്കാർ നിഷേധാത്മക നിലപാട്​ സ്വീകരിക്കുന്നതിനെതിരെ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപോലീത്ത രംഗത്ത്​. നീണ്ട സമരങ്ങളുടെ ചരിത്ര പാരമ്പര്യം ഉള്ള ഇടതുപക്ഷത്തിന്​ സമരങ്ങളോട് അസഹിഷ്ണുതയും പുച്ഛവും നിഷേധഭാവവും തോന്നുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന്​ മാർകൂറിലോസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

ഇന്ന്​ വാർത്ത സമ്മേളനം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവനടക്കമുള്ളവർ സമരത്തെ യു.ഡി.എഫ്​ ഗൂഢാലോചനയായി ചിത്രീകരിച്ച പശ്ചാത്തലത്തിലാണ്​ കൂറിലോസിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​. സർക്കാറി​െന പല വിഷയങ്ങളിലും അനുകൂലിച്ചിട്ടുള്ള മാർകൂറിലോസ്​ സി.പി.എമ്മിന്‍റെ മുസ്​ലിംലീഗിനെതിരെയുള്ള സമീപനത്തിനെതിരെ രംഗത്തുവന്നിരുന്നു.

മാർ കൂറിലോസ്​ അന്ന്​ ഫേസ്​ബുക്കിൽ കുറിച്ചതിങ്ങനെ:''പറയാതെ വയ്യ, തെരഞ്ഞെടുപ്പുകൾ വരും പോകും, ജയവും തോൽവിയും മാറി മറിയാം. പക്ഷെ വർഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ മുസ്ലിം ലീഗ് എന്ന പാർട്ടി വർഗീയ പാർട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല, അത്തരം വാദങ്ങൾ സമൂഹത്തിൽ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്ഫോടനത്മകമായ സന്ദർഭങ്ങളിൽ പോലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തിൽ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യൻ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്‍റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേൽപ്പിക്കും''.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ. സുധാകരന്‍റെ വിവാദ പരാമർശത്തിനെതിരെയും മാർ കൂറിലോസ്​ രൂക്ഷമായി പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Geevarghese Coorilos facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.