മുഖ്യമന്ത്രിയുടെ സാമ്പത്തിക  ഉപദേഷ്​ടാവിനെതിരെ സി.പി.​െഎ 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്​ ഡോ. ​ഗീ​ത ഗോ​പി​നാ​ഥി​​​െൻറ ഉ​പ​ദേ​ശ​ങ്ങ​ളെ ക​രു​ത​ലോ​ടെ കാ​ണ​ണ​മെ​ന്ന് സി.​പി.​ഐ. പാ​ർ​ട്ടി മു​ഖ​പ്പ​ത്ര​മാ​യ ‘ജ​ന​യു​ഗ’​ത്തി​​​െൻറ മു​ഖ​പ്ര​സം​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. ഗീ​ത ഗോ​പി​നാ​ഥി​​​െൻറ സാ​മ്പ​ത്തി​ക നി​ര്‍ദേ​ശ​ങ്ങ​ള്‍ കേ​ര​ള സ​ര്‍ക്കാ​റി​​​െൻറ സാ​മ്പ​ത്തി​ക​ന​യ​ങ്ങ​ളി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യാ​ല്‍ അ​ത് തി​ക​ച്ചും ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ​

െച​ല​വ്​ ചു​രു​ക്ക​ലി​​​െൻറ പേ​രി​ല്‍ പെ​ന്‍ഷ​നും ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യും അ​ധി​ക​ച്ചി​ല​വാ​ണെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണ്. വി​ദേ​ശ നി​ക്ഷേ​പം കൊ​ണ്ടു​വ​രാ​നും ​െച​ല​വ്​ ചു​രു​ക്കാ​നു​മു​ള്ള അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്. എ​ന്നാ​ല്‍, ​െച​ല​വ്​ ചു​രു​ക്ക​ലി​നെ​പ്പ​റ്റി പ​റ​യു​ന്ന അ​വ​ർ സ​ർ​ക്കാ​റി​​​െൻറ ‘ബാ​ധ്യ​ത​യാ​യ’ ശ​മ്പ​ളം, പെ​ന്‍ഷ​ന്‍, സ​ബ്സി​ഡി​ക​ൾ, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ഷ്​​ടം, അ​വ​യി​ലെ സ്വ​കാ​ര്യ ഓ​ഹ​രി പ​ങ്കാ​ളി​ത്തം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല പ​ങ്കാ​ളി​ത്തം, ജി.​എ​സ്.​ടി എ​ന്നി​വ​യെ​പ്പ​റ്റി​യെ​ല്ലാം പ​റ​യു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്ന്​ ജ​ന​യു​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പാ​ശ്ചാ​ത്യ മു​ത​ലാ​ളി​ത്ത ലോ​ക​ത്തെ സാ​മ്പ​ത്തി​ക പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള ​െച​ല​വു​ചു​രു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ വ​ലി​യ സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ള്‍ക്കും രാ​ഷ്​​ട്രീ​യ അ​സ്ഥി​ര​ത​ക്കും വ​ഴി​വെ​ച്ചു. സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ന​ല്‍കു​ന്ന ശ​മ്പ​ളം, വി​ര​മി​ച്ച​വ​ര്‍ക്കു​ള്ള പെ​ന്‍ഷ​ൻ, ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ അ​ധി​ക ചെ​ല​വു​ക​ളാ​ണെ​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ക്ക് ന​വ​ലി​ബ​റ​ല്‍ കാ​ല​ത്ത് ഏ​റെ പി​ന്തു​ണ​യു​ണ്ട്. 

വി​ല​ക്ക​യ​റ്റം, ആ​രോ​ഗ്യ​പ​രി​ര​ക്ഷ, കു​തി​ച്ചു​യ​രു​ന്ന വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ, ഭൂ​മി​യു​ടെ​യും പാ​ര്‍പ്പി​ട​ത്തി​​​െൻറ​യും അ​പ​ര്യാ​പ്​​ത​ത തു​ട​ങ്ങി​യ വ​സ്തു​ത​ക​ളൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഇ​ത്ത​രം നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രെ മ​റ്റ് ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ഇ​ള​ക്കി​വി​ടു​ന്ന​തി​ന് തു​ല്യ​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും പൊ​തു​മേ​ഖ​ല വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളി​ലും വി​ദേ​ശ മൂ​ല​ധ​നം അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ മൂ​ല​ധ​ന നി​ക്ഷേ​പ​ത്തെ എ​തി​ര്‍ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, അ​ത് ആ​രു​ടെ, എ​ന്തു​ചെ​ല​വി​ലെ​ന്ന​തി​നെ​പ്പ​റ്റി​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​വ​ണ​മെ​ന്നും അ​ത് സ​മൂ​ഹ​ത്തി​​​െൻറ പൊ​തു ആ​സ്തി​ക​ള്‍ സ്വ​കാ​ര്യ മൂ​ല​ധ​ന​ത്തി​ന് അ​ടി​യ​റ​െ​വ​ച്ചു​കൊ​ണ്ടാ​വ​രു​തെ​ന്നും സി.​പി.​െ​എ​യു​ടെ അ​ഭി​പ്രാ​യ​മാ​യി ജ​ന​യു​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഗീ​താ​ഗോ​പി​നാ​ഥ് ചി​ല മാ​ധ്യ​മ​ങ്ങ​ളു​മാ​യി അ​നൗ​പ​ചാ​രി​ക സം​ഭാ​ഷ​ണം ന​ട​ത്തി. അ​വ ന​ല്‍കു​ന്ന സൂ​ച​ന​ക​ള്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ കേ​ര​ള സ​ര്‍ക്കാ​റി​​​െൻറ സാ​മ്പ​ത്തി​ക​ന​യ​ങ്ങ​ളി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​വ​യാ​ണെ​ങ്കി​ല്‍ അ​ത് തി​ക​ച്ചും ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. എ​ന്നാ​ല്‍, ​െച​ല​വ്​ ചു​രു​ക്ക​ല്‍ അ​ട​ക്കം സാ​മ്പ​ത്തി​ക​രം​ഗ​ത്ത് ന​ട​പ്പാ​ക്കേ​ണ്ട പ​രി​ഷ്‌​കാ​ര ന​ട​പ​ടി​ക​ളെ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യും ക​രു​ത​ലോ​ടെ​​േ​യ സ​മീ​പി​ക്കൂ എ​ന്നു​വേ​ണം ക​രു​താ​ൻ. കേ​ര​ളം പോ​ലെ വി​ദ്യാ​സ​മ്പ​ന്ന​മാ​യ തൊ​ഴി​ല്‍ വി​പ​ണി നി​ല​നി​ല്‍ക്കു​ന്ന സം​സ്ഥാ​ന​ത്ത് അ​ത്ത​രം വ​ള​ര്‍ച്ച സാ​മൂ​ഹി​ക​മാ​യ പൊ​ട്ടി​ത്തെ​റി​ക​ള്‍ക്കും അ​സ്വ​സ്ഥ​ത​ക​ള്‍ക്കും വ​ഴി​െ​വ​ക്കു​മെ​ന്ന കാ​ര്യ​വും വി​സ്മ​രി​ച്ചു​കൂ​ടാ​യെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യാ​ണ്​ മു​ഖ​പ്ര​സം​ഗം അ​വ​സാ​നി​ക്കു​ന്ന​ത്. വ്യ​ക്തി​ക​ളു​ടേ​ത​ല്ല എ​ൽ.​ഡി.​എ​ഫി​​​െൻറ സാ​മ്പ​ത്തി​ക ന​യ​മാ​കും സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കു​ക​യെ​ന്ന്​ സി.​പി.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​േ​ജ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു. 
 

മുഖപ്രസംഗത്തിന്‍റെ പൂർണരൂപം: 

ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥ് ചില മാധ്യമങ്ങളുമായി അനൗപചാരിക സംഭാഷണം നടത്തുകയുണ്ടായി. അവ നല്‍കുന്ന സുചനകള്‍ ഏതെങ്കിലും തരത്തില്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണ്. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിര്‍ദ്ദേശമല്ല. എന്നാല്‍ ചെലവുചുരുക്കലിനെപ്പറ്റി പറയുന്ന ഗീതാഗോപിനാഥ് സര്‍ക്കാരിന്‍റെ ‘ബാധ്യതയായ’ ശമ്പളം, പെന്‍ഷന്‍, സബ്‌സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരില്‍ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒരു ചാലകശക്തിയായി അവര്‍ പ്രവര്‍ത്തിക്കുമെന്നും സൂചന നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്‍പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയെ സമീപിക്കൂ എന്നുവേണം കരുതാന്‍. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ ഗ്രീസും സ്‌പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മുഖമുദ്രയാണ് ചെലവുചുരുക്കല്‍. അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളും കര്‍ഷകരും തൊഴില്‍രഹിതരുമാണ്. അത് ഗ്രീസ്, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക കുഴപ്പങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവച്ചത്. ചെലവുചുരുക്കല്‍ എന്ന നവലിബറല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ കടപുഴക്കുകയും പലതിന്റെയും തിരോധാനത്തിനുതന്നെ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇവിടെയാണ് സര്‍ക്കാരിന്റെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവയെപ്പറ്റിയുള്ള അവരുടെ പരാമര്‍ശം കൂട്ടിവായിക്കപ്പെടേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം, വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവ അധിക ചെലവുകളാണെന്നും അവ പലതും നിയന്ത്രിക്കേണ്ടതും നിഷേധിക്കേണ്ടതുമാണെന്നുള്ള അഭിപ്രായങ്ങള്‍ക്ക് നവലിബറല്‍ കാലത്ത് ഏറെ പിന്തുണ ലഭിച്ചുപോരുന്നുണ്ട്. എന്നാല്‍ അവ അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള അവബോധത്തിന്റെ അഭാവത്തിലാണെന്നുവേണം കരുതാന്‍. വിലക്കയറ്റം, ആരോഗ്യപരിരക്ഷ, കുതിച്ചുയരുന്ന വിദ്യാഭ്യാസ ചെലവുകള്‍, ഭൂമിയുടെയും പാര്‍പ്പിടത്തിന്റെയും അപ്രാപ്യത തുടങ്ങിയ വസ്തുതകളൊന്നും കണക്കിലെടുക്കാതെ വേതനം, പെന്‍ഷന്‍, ക്ഷേമപദ്ധതികള്‍ എന്നിവയെപ്പറ്റി നടത്തുന്ന നിഷേധാത്മക പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ഒരുവിഭാഗത്തിനെതിരെ മറ്റ് ജനവിഭാഗങ്ങളെ ഇളക്കിവിടുന്നതിന് തുല്യമാണ്. കുതിച്ചുയരുന്ന ജീവിത ചെലവുകളും വിലസൂചികയും പിടിച്ചുനിര്‍ത്താന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരായാതെ പരിഷ്‌കാര നടപടികളെപ്പറ്റി നടത്തുന്ന ചര്‍ച്ചകള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള നിര്‍ദ്ദേശങ്ങളല്ല.


അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുമേഖലാ വ്യവസായ സംരംഭങ്ങളിലും വിദേശമൂലധനമടക്കം സ്വകാര്യ മൂലധന നിക്ഷേപത്തെ ആരും കണ്ണടച്ച് എതിര്‍ക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ അത് ആരുടെ, എന്തുചെലവിലെന്നതിനെപ്പറ്റി വ്യക്തതയുണ്ടാവണം. അത് സമൂഹത്തിന്റെ പൊതു ആസ്തികള്‍ സ്വകാര്യ മൂലധനത്തിന് അടിയറവച്ചുകൊണ്ടാവരുത്. അത് ഒരു കാരണവശാലും ദേശീയപാതകള്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കുംവിധം പൊതുജനങ്ങളുടെ മേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതും പൊതുമുതല്‍ കൊള്ളയടിക്കാന്‍ സ്വകാര്യ മൂലധനത്തെ അനുവദിക്കുന്നതുമായിക്കൂട. നവലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആഗോള അനുഭവം തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണ്. കേരളംപോലെ വിദ്യാസമ്പന്നമായ തൊഴില്‍ വിപണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് അത്തരം വളര്‍ച്ച സാമൂഹ്യമായ പൊട്ടിത്തെറികള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുമെന്ന കാര്യവും വിസ്മരിച്ചുകൂട.

Tags:    
News Summary - Geetha Gopinath's advice may make problem in keralas financial crisis-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.