കലോത്സവ മാന്വൽ പരിഷ്കാരത്തിന് നന്ദിപറയുകയാണ് ഗസൽ ആരാധകർ. പരിഷ്കാരത്തിെൻറ ഭാഗമായി പശ്ചാത്തലസംഗീതംകൂടി ഉപയോഗിക്കാമെന്ന നിർദേശം ഗസലിനെ ശരിക്കും ആസ്വാദ്യകരമാക്കി. ഒാർക്കസ്ട്രയും ഹാർമോണിയവും തബലയും മത്സരത്തിൽ അകമ്പടി സേവിച്ചതോടെ ജവഹർ ബാലഭവൻ ഗസൽ ‘മജ്ലിസാ'യി.
20 പേരിൽ ഭൂരിഭാഗവും പശ്ചാത്തലസംഗീതം ഉപയോഗിച്ചു. ചിലർ ശ്രുതിയുടെ മാത്രം കരുത്തിലും പൊരുതി. മെഹദി ഹസനും ഗുലാംഅലിയും മിർസ ഗാലിബും അടക്കം പ്രശസ്തരുടെ ഗസലുകൾ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഗസൽ ഗായകൻ സിറാജ് അമൻ, ഷഹബാസ് അമെൻറ സംഘത്തിലെ ഋഷികേശ് അടക്കം പശ്ചാത്തലസംഗീതം ഒരുക്കാൻ എത്തിയിരുന്നു.
രമേശ് നാരായൺ അടക്കമുള്ള പ്രഗല്ഭരായിരുന്നു വിധികർത്താക്കൾ. മത്സരം മികച്ചതെന്നാണ് ഇവരുെടയും വിലയിരുത്തൽ. അപ്പീലിലെത്തിയ ആറു പേരടക്കം മത്സരിച്ച 20 പേരിൽ ഒമ്പതു പേർക്ക് എ ഗ്രേഡ് ലഭിച്ചു. ഏഴുപേർക്ക് ബിയും നാലുപേർക്ക് സി ഗ്രേഡും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.