ഡ്രൈവർ ഗവാസ്കർ രഹസ്യമൊഴി നൽകി

തി​രു​വ​ന​ന്ത​പു​രം: എ.ഡി.ജി.പി സുദേഷ്​കുമാറി​​െൻറ മകൾ മർദിച്ച കേസിൽ ഡ്രൈവർ ഗവാസ്കറും സംഭവസമയം കാറിലുണ്ടായിരുന്ന എ.ഡി.ജി.പിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ ലിജോയും ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി.

ജൂൺ 14ന് എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗികവാഹനത്തിൽ പ്രഭാതസവാരിക്കായി ഗവാസ്കർ കനകക്കുന്നിൽ കൊണ്ടുപോയപ്പോൾ മകൾ മർദിച്ചെന്നാണ് കേസ്. മർദനത്തിൽ ഗവാസ്കറുടെ ന​െട്ടല്ലിലെ കശേരുക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് നീണ്ടകാലം ചികിത്സ തേടി. ഇക്കാര്യങ്ങൾ ഗവാസ്കറും ലിജോയും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയതായാണ്  വിവരം.

Tags:    
News Summary - gavaskar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.