തനിക്കെതിരെയുള്ള കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഗവാസ്​കർ ഹൈകോടതിയിൽ

കൊച്ചി: മ്യൂസിയം പൊലീസ്​ തനിക്കെതിരെ രജിസ്​റ്റർ ചെയ്​ത കേസ്​ റദ്ദാക്കാൻ ആവശ്യപ്പെട്ട്​ എ.ഡി.ജി.പിയുടെ മകളുടെ മർദനത്തിൽ പരി​​േക്കറ്റതായി പരാതിപ്പെട്ട്​ ചികിത്സയിൽ കഴിയുന്ന പൊലീസ് ഡ്രൈവർ ഗവാസ്‌കർ ഹൈകോടതിയിൽ. എ.ഡി.ജി.പി സുധേഷ് കുമാറി​​​െൻറ മകൾ സ്നിഗ്​ധ കുമാർ ഇൗ മാസം 13ന് തന്നെ അസഭ്യം പറഞ്ഞെന്നും ഇക്കാര്യം എ.ഡി.ജി.പിയോട്​ പരാതിപ്പെട്ടതിന് അടുത്ത ദിവസം പ്രഭാത സവാരിക്ക് കനകക്കുന്നിലേക്ക് ഒൗദ്യോഗിക വാഹനത്തിൽ കൊണ്ടുപോയപ്പോൾ മർദിച്ചെന്നുമാണ് ഗവാസ്‌കർ ഹരജിയിൽ പറയുന്നത്​. മർദനത്തിൽ പരിക്കേറ്റ ഗവാസ്​കർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്​. മർദനത്തിൽ ഗവാസ്‌കറി​​​െൻറ നട്ടെല്ലിനും കഴുത്തിനുമാണ്​ പരിക്കേറ്റത്​.

എ.ഡി.ജി.പിയുടെ മകൾക്കെതിരെ ഹരജിക്കാരൻ നൽകിയ പരാതിയിൽ ഇൗ മാസം 14ന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു​. തന്നോട് മോശമായാണ് എ.ഡി.ജി.പിയും കുടുംബവും പെരുമാറിയിരുന്നതെന്നും ഗവാസ്‌കർ പരാതിയിലും ഹരജിയിലും പറഞ്ഞിട്ടുണ്ട്​. എന്നാൽ, ത​​​െൻറ പരാതിയിൽ നടപടി ഭയന്ന സ്നിഗ്ധ മ്യൂസിയം പൊലീസ്​ സ്​റ്റേഷനിലെത്തി താൻ മോശമായി പെരുമാറിയെന്ന്​ കള്ളപ്പരാതി നൽകിയെന്നും ഇതി​​​െൻറ അടിസ്ഥാനത്തിലാണ്​ തനിക്കെതിരെ പൊലീസ് കേസ്​ രജിസ്​റ്റർ ചെയ്തതെന്നും അത്​ റദ്ദാക്കണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. ഇൗ മാസം 15ന് ത​​​െൻറ ഭാര്യ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Gavaskar to High Court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.