ബംഗളൂരു: ബംഗളൂരു നഗരമധ്യത്തില്‍ ചേർത്തല എരമല്ലൂർ എഴുപുന്ന സ്വദേശി ഗൗതം കൃഷ്ണയെ (18) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ. ശിവാജി നഗറിൽ നിന്നും മറ്റൊരു പെറ്റി കേസിൽ പിടിയിലായ മൂന്നുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഉപ്പാർപേട്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലും ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞത്. ഗൗതം കൃഷ്ണയുടെ കൊലപാതകത്തിന് പിന്നിൽ ഇവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഒക്ടോബർ 13ന് പുലർച്ചെ ഒന്നരയോടെ മജസ്റ്റിക്കിനടുത്ത് മൈസൂരു ബാങ്ക് സർക്കിളിലെ നടപ്പാതയിൽവെച്ചാണ് ഗോപകുമാർ- ജയ ദമ്പതികളുടെ മകൻ ഗൗതം കൃഷ്ണയെ അജ്ഞാതർ കുത്തിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗൗതമിെൻറ ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരനുമായ വൈശാഖ് നൽകിയ മൊഴിയിരുന്നു.
സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കന്നടയിൽ എന്തോ ചോദിച്ച ശേഷം ഗൗതമിനെ കുത്തുകയായിരുന്നു. കുഴഞ്ഞുവീണ ഗൗതമിനെ വൈശാഖും പ്രദേശത്തുണ്ടായിരുന്ന രണ്ടുപേരുമാണ് വിക്ടോറിയ ആശുപത്രിയിലെത്തിച്ചത്. ഒക്ടോബർ ആദ്യവാരത്തിലാണ് ഇരുവരും അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ കൊറിയർ പാർസൽ കമ്പനിയിൽ േജാലിയിൽ പ്രവേശിച്ചത്. കൊലപാതകം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനു നേരെ വിമർശനം ഉയർന്നിരുന്നു.
പ്രതിയുടേതെന്നു സംശയിക്കുന്നയാളുടെ ചിത്രം ഗൗതമിെൻറ കൂടെയുണ്ടായിരുന്ന വൈശാഖ് തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇയാളല്ല പ്രതിയെന്നായിരുന്നു പൊലീസ് സ്വീകരിച്ച നിലപാട്. സംഭവത്തിെൻറ സി.സി.ടി.വി. ദൃശ്യത്തിൽ വ്യക്തതയില്ലാത്തതും അന്വേഷണത്തെ ബാധിച്ചിരുന്നു. അന്വേഷണത്തിനു ശേഷം ദിവസങ്ങൾക്കു മുമ്പാണ് വൈശാഖിനെ പൊലീസ് വിട്ടയച്ചത്.
ശിവാജി നഗറിലെ കമേഴ്സ്യൽ സ്ട്രീറ്റിലുണ്ടായ മോഷണകേസിലാണ് പ്രതികളായ മൂവരെയും കമേഴ്സ്യൽ സ്ട്രീറ്റ് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുന്നത്. ഇതിനിടയിലാണ് പ്രതികളിൽ നിന്നും കൊലപാതകത്തെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. തുടർന്ന് ഉപ്പാർപേട്ട് പൊലീസ് മുവരെയും കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.