കണ്ണൂർ പഴയങ്ങാടി പാലത്തിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പാലത്തിൽ പാചകവാതക ലോറി മറിഞ്ഞു. മംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കർലോറിയാണ് മറിഞ്ഞത്. പഴയങ്ങാടി പാലത്തിനു മുകളിൽ നിയന്ത്രണം വിട്ട ലോറി ട്രാവലറിന് മുകളിലേക്ക് മറിയുകയായിരുന്നു. മുന്നോട്ട് നീങ്ങിയ ലോറി രണ്ട് കാറുകളിലും ഇടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ട്രാവലറിന് മുകളിലാണ് ടാങ്കർ മറിഞ്ഞത്. ട്രാവലറിൽ സഞ്ചരിച്ചിരുന്ന എട്ട് പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ ട്രാവലറിലെ യാത്രക്കാരും പരിക്കേറ്റ ടാങ്കർ ലോറി ഡ്രൈവർ കൊല്ലം സ്വദ്രശി പ്രശാന്ത് കുമാറും (40) കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടം നടന്നതു മുതൽ പാപ്പിനിശ്ശേരി - പിലാത്തറ കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി വഴിയുള്ള ഗതാഗതം നിരോധിച്ചു. അഗ്നിരക്ഷാ സേനയും പഴയങ്ങാടി, പയ്യന്നൂർ, പെരിങ്ങോം സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ വാതകം മറ്റു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്. 


Tags:    
News Summary - gas cylinder lorry overturned in pazhayangadi bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.