കണ്ണൂരിൽ 14 കിലോ കഞ്ചാവുമായി തെലുങ്കാന സ്വദേശിനി പിടിയിൽ

കണ്ണപുരം: കണ്ണൂർ ജില്ലയിലെ  ഏറ്റവും വലിയ കഞ്ചാവ്  വേട്ട കണ്ണപുരത്ത്. ട്രെയിൻ വഴി കടത്തിക്കൊണ്ടുവന്ന 14 കിലോ കഞ്ചാവുമായി യുവതിയെ കണ്ണപുരം എസ്.ഐ ടി.വി.ധനഞ്ജയദാസും സംഘവും പിടികൂടി. ചൊവ്വാഴ്ച  പുലർച്ചയോടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് തെലുങ്കാന സ്വദേശിനി ശൈലജ (26)യെ കസ്റ്റഡിയിലെടുത്തത്.  

കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ 25 വർഷത്തിനിടെയുള്ള ഏറ്റവും വലിയ കഞ്ചാവ്  വേട്ട ഇതാണെന്ന് എസ്. ഐ പറഞ്ഞു. കഴിഞ്ഞയാഴ്ച കണ്ണൂർ ഭാഗങ്ങളിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കവെ നാല് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. 

പിടിചെടുക്കപ്പെട്ട കഞ്ചാവ് പാക്കറ്റുകള്‍
 


ഭാഷാ പരിജ്ഞാനമുള്ളയാളുടെ സഹായത്തോടെ യുവതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആന്ധ്രയിൽ നിന്ന് ട്രെയിൻ വഴി കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽ പ്രധാനിയാണ് ഈ സ്ത്രീയെന്നും കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ഒരു വർഷമായി വിതരണക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊണ്ടിരിക്കുന്നതും ഇവരാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ ഇന്ന് ജെ.സി.എം. കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - Ganja traficking case; one arrested- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.