അറസ്റ്റിലായ ബിപുൽ ഗോഗോയി

ചങ്ങനാശ്ശേരിയിൽ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി; ഒരാൾ അറസ്റ്റിൽ

കോട്ടയം: ചങ്ങനാശ്ശേരി മാമൂട് അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഏകദേശം അര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് കണ്ടെത്തിയത്.

സംഭവത്തിൽ അതിഥി തൊഴിലാളിയായ ബിപുൽ ഗോഗോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Ganja plant found at residence of other state labourer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.