കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം സ്വയം മുറിച്ചതല്ല, രണ്ടുപേർ ചേർന്ന് തന്നെ ആക്രമിക്കുകയായിരുെന്നന്നും എറണാകുളത്തെ ആശുപത്രിയിൽ വാർത്തസമ്മേളനത്തിൽ ഗംഗേശാനന്ദ പറഞ്ഞു.
എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ മൂന്നുമാസമായി വിദഗ്ധ ചികിത്സയിലായിരുന്നു ഗംഗേശാനന്ദ. യൂറോളജി വിഭാഗം സീനിയര്‍ കണ്‍സൽട്ടൻറ് ഡോ. ആര്‍. വിജയെൻറ നേതൃത്വത്തില്‍ ആറുമണിക്കൂർ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ ഗംഗേശാനന്ദ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതരും അറിയിച്ചു.
കഴിഞ്ഞ മേയിലാണ് ഗംഗേശാനന്ദയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ മൂന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ ചികിത്സകളെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും വയനാട് കേന്ദ്രീകരിച്ച് ചികിത്സ സഹായ പദ്ധതികള്‍ നടപ്പാക്കാൻ ആഗ്രഹിക്കുന്നതായും ഗംഗേശാനന്ദ പറഞ്ഞു.
പീഡനശ്രമത്തിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീട് സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ െപാലീസിന് മൊഴി നല്‍കി. ഇപ്പോൾ ഇദ്ദേഹം വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.