Posted On
date_range Updated On
date_range ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചയാക്കണം -ഉമ്മൻചാണ്ടി
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ട ും ചർച്ചയാക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. സംസ്ഥാനത്തെ 123 ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ നിർദേശ പ്രകാരമാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ അന്ന് താൻ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏത് റിപ്പോർട്ടും വീണ്ടും ചർച്ച ചെയ്യുന്നതിൽ തെറ്റില്ല. പരിസ്ഥിതി സംരക്ഷണത്തിൽ കേരളം ഒരു കാലത്തും പിന്നോട്ട് പോയിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.