Posted On
date_range Updated On
date_range ഫണ്ട് വെട്ടിപ്പ്: ലീഗ് നേതാക്കള്‍ മൗനം വെടിയണം -എസ്.ഡി.പി.െഎ
കോഴിക്കോട്: കഠ്വ, ഉന്നാവ സഹായ ഫണ്ടില്‍ പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് ഭാരവാഹികളില്‍ ചിലര്‍ വെട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ലീഗ് നേതാക്കള്‍ മൗനം വെടിയണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. ഇതുസംബന്ധിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് മുഈനലിയുടെ അഭിപ്രായം സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ്.
ഫിറോസ് നയിച്ച യുവജന യാത്രയുടെ കടം വീട്ടുന്നതിന് ഫണ്ടില്‍ നിന്നും 15 ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിച്ചെന്നത് ലജ്ജിപ്പിക്കുന്നതാണ്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പൊതുസമൂഹത്തിന്റെ ആശങ്ക ദൂരീകരിക്കാന്‍ ലീഗ് നേതൃത്വം തയാറാവണമെന്നും തുക അര്‍ഹതപ്പെട്ടവർക്ക് നൽകാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.