ഇന്ധന സർചാർജ് കുറച്ചു; ജൂണിലെ വൈദ്യുതി ബില്ല് കുറയും

തിരുവനന്തപുരം: ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും.

പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ.എസ്.ഇ.ബി ഉത്തരവായിട്ടുണ്ട്. ഇക്കൊല്ലം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു.

ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍‍ജ്ജില്‍ നിന്നും പൂർണമായും ഒഴിവാക്കിയിട്ടുമുണ്ട്.

Tags:    
News Summary - Fuel surcharge reduced; electricity bill for June will be reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.