Posted On
date_range Updated On
date_range ഇന്ധന സർചാർജ്; വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന വൈകാതെ പ്രഖ്യാപിക്കുമെന്നിരിക്കെ ഇന്ധന സർചാർജിൽ വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു. 2024 ഏപ്രിൽ മുതൽ ജൂലൈവരെ ഇന്ധന സർചാർജിനത്തിൽ 37.70 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ടാണ് അപേക്ഷ നൽകിയത്.
യൂനിറ്റിന് 17 പൈസയുടെ വർധനയാണ് ആവശ്യം. നിലവിൽ യൂനിറ്റിന് 19 പൈസയാണ് ഈടാക്കിവരുന്നത്. ഇതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ പിരിക്കുന്നതും ഒമ്പത് പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ചതുമാണ്. ഇതിൽ ഒമ്പത് പൈസ 17 പൈസയാക്കി വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.