മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ വിവിധ നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തി. മുംബൈയുടെ സബർബൻ ഏരിയകളിലാണ് അവസാനമായി ലോക്ഡൗൺ ഏർപ്പെടുത്തിയത്. മിറ ബയാന്ദർ മുനിസപ്പൽ കോർപ്പറേഷനാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. മാർച്ച് 31 വരെയാണ് ലോക്ഡൗൺ. അഞ്ച് ഹോട്ട്സ്പോട്ടുകളിൽ മാത്രമാണ് ലോക്ഡൗൺ ഏർപ്പെടുത്തുകയെന്ന് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
അതേസമയം, മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ബൃഹാൻ മുംബൈ കോർപ്പറേഷൻ സൂചകളൊന്നും നൽകിയിട്ടില്ല. എങ്കിലും കോവിഡ് കേസുകൾ വലിയ വർധന രേഖപ്പെടുത്തുന്നത് കോർപ്പറേഷനെ ആശങ്കയിലാക്കുന്നുണ്ട്. നിലവിൽ ടെസ്റ്റുകൾ വർധിപ്പിക്കുന്നതിലാണ് കോർപ്പേറഷൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ
ജാഗോൺ- മാർച്ച് 15 വരെ കർഫ്യൂ
ഔറംഗാബാദ്: വാരാന്ത്യ ദിനങ്ങളിൽ ലോക്ഡൗൺ. രാത്രിയിലും നിയന്ത്രണം
നാഗ്പൂർ: മാർച്ച് 15 മുതൽ 21 വരെ ലോക്ഡൗൺ. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ഹാജർ മാത്രം
പുണെ: രാത്രി 11 മുതൽ ആറ് വരെ കർഫ്യു. സ്കൂളുകളും കോളജുകളും മാർച്ച് 31 വരെ അടച്ചിടും. ബാറുകൾക്കും ഹോട്ടലുകൾക്കും പ്രവർത്തനാനുമതി രാവിലെ 10 മുതൽ ആറ് വരെ മാത്രം
അകോല: വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ ലോക്ഡൗൺ
നാസിക്: രാത്രി കർഫ്യു. വിവാഹങ്ങളിൽ 30 പേർ മാത്രം. വിവാഹം ഹാളുകളിൽ അനുവദിക്കില്ല. സ്കൂളുകൾ അടഞ്ഞു കിടക്കും. ഹോട്ടലുകൾക്ക് 50 ശതമാനം ആളുകളുമായി രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം
ഒസാമാൻബാദ്: രാത്രി കർഫ്യു. ഞായറാഴ്ചകളിൽ ലോക്ഡൗൺ. മതചടങ്ങുകൾക്ക് അഞ്ച് പേർ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.