കോഴിക്കോട്: ബാലുശ്ശേരിയിലെ മൊബൈൽ ഫോൺവിൽപന ശാലയിൽ അരക്കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻമാനേജർക്കെതിരെ പൊലീസ് കേസ് എടുത്തു. ഡയലോഗ് മൊബൈൽ ഗാലറി എന്ന സ്ഥാപനത്തിൽ മുൻമാനേജറായിരുന്ന നടുവണ്ണൂർ കിഴക്കെ പൂളക്കാപൊയിൽ അശ്വിൻകുമാറിനെതിരയാണ് (35) പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ഥാപന ഉടമ കൊടുവള്ളി മുള്ളമ്പലത്ത് ഷംസുദ്ദീനാണ് പരാതിക്കാരൻ. 2021 മുതൽ സ്ഥാപനത്തിൽ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇത് പിടികൂടിയ ശേഷം കുറ്റം സമ്മതിച്ച പ്രതി പണം തിരികെ അടയ്ക്കുന്നതിനായി ചെക്കുകൾ സ്ഥാപനത്തിന് നൽകിയെങ്കിലും ചെക്കുകൾ മടങ്ങി.
ഇതേ തുടർന്നാണ് മാനേജ്മെന്റ് ബാലുശ്ശേരി പൊലീസിലും റൂറൽ എസ്.പിക്കും പരാതി നൽകിയത്. ഭാരതീയ ന്യായസമഹിത പ്രകാരം വിശ്വാസവഞ്ചനക്കും ചതിക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ വകുപ്പുകളിൽ കേസെടുക്കുമെന്നാണ് പൊലീസ് നൽകിയ സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.