കോന്നി ആർ.സി.ബിയിലെ തട്ടിപ്പ്; മുൻ പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെ കേസ്

കോന്നി: റീജനല്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 34 ലക്ഷം രൂപയുടെ തിരിമറി നടന്നെന്ന പരാതിയില്‍ മുൻ പ്രസിഡന്‍റ്, സെക്രട്ടറി അടക്കമുള്ളവർക്കെതിരെ പൊലീസ് കേസ്. മുന്‍ സെക്രട്ടറി ഷൈലജ, മുൻ പ്രസിഡന്‍റ് വി.ബി. ശ്രീനിവാസന്‍, ഷൈലജയുടെ മാതാവ് വിജയലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.

നിലവിലെ പ്രസിഡന്‍റ് തുളസീമണിയമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ മൂവരും ചേര്‍ന്ന് വ്യാജരേഖ ചമച്ചും മറ്റും 34 ലക്ഷം രൂപയുടെ നഷ്ടം ബാങ്കിന് വരുത്തിയെന്ന് തുളസീമണിയമ്മയുടെ മൊഴിയില്‍ പറയുന്നു. മുന്‍ പ്രസിഡന്‍റ് ശ്രീനിവാസന്‍ സി.പി.എം ഏരിയ കമ്മിറ്റിയംഗമായിരുന്നു. ആര്‍.സി.ബിയില്‍ നടന്ന ക്രമക്കേടുകള്‍ പുറത്തായതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്തായി.

Tags:    
News Summary - Fraud at Konni RCB; Case against former president and secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.