ന്യൂനപക്ഷ പദവി മറികടന്ന് ടി.കെ.എം കോളേജിൽ ഇ.ഡബ്യൂ.എസ് പ്രവേശനം: റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് എൻട്രൻസ് കമീഷണർക്ക് പരാതി നൽകി

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള കോളജുകളിൽ മുന്നാക്ക സംവരണം പാടില്ലെന്ന നിയമം നിലനിൽക്കേ കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിൽ നടത്തിയ ഇ.ഡബ്യൂ.എസ് പ്രവേശനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി എൻട്രൻസ് പരീക്ഷ കമീഷണർക്ക് പരാതി നൽകി.

നടന്നുകൊണ്ടിരിക്കുന്ന എഞ്ചിനീയറിങ് അഡ്മിഷന്റെ സ്ട്രേ വാക്കൻസി അലോട്ട്മെന്റ് പ്രക്രിയയിലും മൂന്നാം അലോട്ട്മെന്റിലുമാണ് മുന്നാക്ക സംവരണം വഴി ടി.കെ.എമ്മിൽ പ്രവേശനം നടന്നത്. ഇ.ഡബ്യൂ.എസ് സംവരണം പിന്നാക്ക സമൂഹത്തിന്റെ പ്രാതിനിധ്യത്തെ അട്ടിമറിക്കുന്നതാണെന്നും ന്യൂനപക്ഷ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തുന്ന പ്രവേശനം റദ്ദ് ചെയ്യണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇജാസ് ഇഖ്ബാൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Fraternity Movement against EWS admission in TKM College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.