കോട്ടയം: സത്യം തെളിയുമെന്നും ഇപ്പോൾ നടക്കുന്നതെല്ലാം ദൈവനിയോഗമാണെന്നും ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ. ദൈവത്തിെൻറ പരീക്ഷണങ്ങളെ തള്ളാനാവില്ല. നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്നും ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ പറഞ്ഞതായി പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനൊപ്പം ജയിലിൽ അദ്ദേഹത്തെ സന്ദർശിച്ച സീറോ മലബാർ സഭ വക്താവ് ഫാ. മാത്യു ചന്ദ്രൻകുന്നേൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
മുണ്ടും ജൂബയുമായിരുന്നു വേഷം. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. പ്രസന്നവദനനായിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിച്ചു. സഹായമെത്രാനും സഭ വക്താവിനും പിന്നാലെ ഫ്രാേങ്കായുടെ പേഴ്സനൽ അസിസ്റ്റൻറ് ഫാ.ഇ.ജെ. അജിനും ജയിലിലെത്തി.
ഉച്ചക്ക് 12.30ന് ജയിലിെലത്തിയ ഇവർ 15 മിനിറ്റോളം ബിഷപ്പുമായി സംസാരിച്ചു. സൂപ്രണ്ടിെൻറ മുറിയിലായിരുന്നു കൂടിക്കാഴ്ച. സന്ദർശനത്തിെൻറ ഉദ്ദേശ്യം വ്യക്തമല്ല. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ജയിലിൽ സന്ദർശിെച്ചന്ന് തെറ്റായ വാർത്ത വന്നിരുന്നു. അദ്ദേഹം ജർമനിയിലാണ്. ഫ്രാേങ്കാക്കെതിരെ തെരുവിൽ സമരം ചെയ്ത കന്യാസ്ത്രീകളെയും പുരോഹിതരെയും കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) വിമർശിച്ച ശേഷമുള്ള സന്ദർശനത്തിന് പ്രധാന്യമേറെ ഉണ്ടെന്നാണ് വിലയിരുത്തൽ.
സഭാനേതൃത്വത്തെ പരസ്യമായി അവഹേളിക്കാൻ ശത്രുക്കൾക്ക് അവസരം നൽകുന്ന വിധം വൈദികരും കന്യാസ്ത്രീകളും സമരം ചെയ്തത് ശരിയായില്ലെന്ന നിലപാടിലാണ് കെ.സി.ബി.സി. ബിഷപ്പിനെതിരെ ഉയർന്നത് തെളിയിക്കപ്പെടാത്ത ആരോപണമായാണ് നേതൃത്വം കാണുന്നത്. കെ.സി.ബി.സി വിവിധതലങ്ങളിൽ ചർച്ചനടത്തിയ ശേഷമാണ് മൂന്നുപേരെ അയച്ചത്. വിദേശത്തുള്ള എതാനും നേതാക്കൾ എത്തിയ ശേഷം വരും ദിവസം ഉറച്ചനിലപാടുമായി മുന്നോട്ടുപോകും. പരാതിക്കാരി അംഗമായ മിഷനറീസ് ഒാഫ് ജീസസിെൻറ പ്രവർത്തനവും നിരീക്ഷിക്കും. ഇവർക്കെതിരെ വത്തിക്കാന് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.