കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയാ യ കന്യാസ്ത്രീെയ സമ്മർദത്തിലാഴ്ത്താൻ അന്വേഷണസംഘം ശ്രമിക്കുന്നതായി ആക്ഷേപം. ബിഷപ്പിനെ ഒരുതവണ മാത്രം കണ്ട അന്വേഷണസംഘം, പരാതിക്കാരിയെ ചോദ്യംചെയ്തത് അഞ്ചുതവണയാണ്. മൊഴികളിൽ വൈരുധ്യമുണ്ടെന്ന പേരിൽ തുടർച്ചയായി മൊഴിയെടുക്കുന്നത് കന്യാസ്ത്രീയെ സമ്മർദത്തിലാഴ്ത്താനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അതിനിടെ, മുൻ നിലപാടിൽനിന്ന് അന്വേഷണസംഘം മലക്കംമറിയുകയുമാണ്. ആഗസ്13ന് ഹൈകോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറഞ്ഞതിന് ഘടകവിരുദ്ധമാണ് പൊലീസ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. കന്യാസ്ത്രീ പീഡനത്തിനിരയായയെന്നും ബിഷപ്പിനെതിരെ തെളിവുണ്ടെന്നുമാണ് അന്നത്തെ റിപ്പോര്‍ട്ടിലുള്ളത്. ജലന്ധര്‍ ബിഷപ് തെൻറ അധികാരം ദുരുപയോഗിച്ച് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം വൈദ്യപരിശോധനയിലടക്കം തെളിഞ്ഞിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞദിവസം നടന്ന ഉന്നതതല അവലോകന യോഗത്തിനുശേഷം അറസ്റ്റിലേക്ക് നീങ്ങാനുള്ള തെളിവില്ലെന്നാണ് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കിയത്. ഇത് ഉന്നതതലസമ്മർദം മൂലമാണെന്നാണ് ബന്ധുക്കൾ അടക്കമുള്ളവർ പറയുന്നു.
കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിന് വിരുദ്ധമായ തെളിവുകള്‍ ജലന്ധറില്‍നിന്ന് കിട്ടിയിട്ടില്ലെന്നും ബിഷപ് പറഞ്ഞതു കളവാണെന്നും പൊലീസ് പറയുന്നുണ്ട്. ഈ ഘട്ടത്തിലും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുെന്നന്ന സംശയം ഉയരുകയാണ്. 73 ദിവസം കഴിഞ്ഞിട്ടും കന്യാസ്ത്രീയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ പരിശോധിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കങ്ങളുെട ഭാഗമാണെന്നും ബന്ധുക്കൾ പറയുന്നു. ബിഷപ്പിെൻറ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ ബന്ധുക്കൾ തിങ്കളാഴ്ച ഹൈകോടതിയിൽ ഹരജി നൽകും.
അതേസമയം, ബിഷപ്പിെന അറസ്റ്റ് ചെയ്യാൻ അനുമതി ലഭിക്കാത്തതിൽ അന്വേഷണ ഉദ്യോഗസ്ഥൻ കടുത്ത അതൃപ്തിയിലെന്നാണ് സൂചന. അന്വേഷണം പൂർത്തിയായെന്നും ഇനി അറസ്റ്റാണ് നടപടിയുമെന്ന നിലപാടിലാണ് ഇവരെന്നാണ് സൂചന. എന്നാൽ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ ഇതുവരെ ഇതിനു പച്ചക്കൊടി കാട്ടിയിട്ടില്ല. െബഹ്റ നേരിട്ടാണ് കേസുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.