മകന്‍റെ ആത്മഹത്യ: കൊലപാതകമെന്ന് മാതാവ്

കിഴക്കേകല്ലട: മകന്‍റെ ആത്മഹത്യ കൊലപാതകമെന്ന് മാതാവ്. കിഴക്കേ കല്ലട മുട്ടം സ്വദേശി ഫ്രാൻസിസിന്‍റെ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി. കഴിഞ്ഞ ഏപ്രിൽ 29നാണ് സ്വന്തം വീടിനോട് ചേർന്നുള്ള തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ ഫ്രാൻസിസിനെ കാണപ്പെട്ടത്. ഇത് കൊലപാതകമെന്ന് കാട്ടിയാണ് മാതാവ് ഡെയ്സി പരാതി നൽകിയത്.

പോസ്റ്റുമോർട്ടത്തിനുശേഷം മുപ്പതാം തീയതി കൊടുവിള പള്ളിയിൽ ഫ്രാൻസിസിന്‍റെ മൃതദേഹം മറവുചെയ്തു. തൂങ്ങിമരണം എന്നായിരുന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്ന് പൊലീസും വിലയിരുത്തി. എന്നാൽ മകന്‍റെ മരണം കൊലപാതകമെന്ന് കാട്ടി ഫ്രാൻസിസിന്‍റെ അമ്മ ഡെയ്സി കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകിയിരിക്കുകയാണ്.

മകന്‍റെ ഭാര്യ, പഞ്ചായത്ത് വൈസ പ്രസിഡന്‍റ് ഉൾപ്പെടെ എട്ടു പേർക്കെതിരെയാണ് ഡെയ്സി പരാതി നൽകിയത്. മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ഏപ്രിൽ 29ന് തന്നെ മാതാവ് ഡെയ്സി കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കാത്തതിനാൽ ജൂൺ ഇരുപത്തി ഒന്നാം തീയതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മാതാവ് പരാതി നൽകി.

Tags:    
News Summary - Francis Death is murder says mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.