ആലത്തൂർ: കുനിശ്ശേരിയിൽ മകന്റെ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയ വീട്ടമ്മക്കെതിരെ കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയായ 35കാരിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14കാരനെ തട്ടിക്കൊണ്ടുപോയത്. വിദ്യാർഥി പരീക്ഷ കഴിഞ്ഞ് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പമുള്ളതായി വിവരം ലഭിച്ചത്.
രക്ഷിതാക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എറണാകുളത്തുവെച്ച് കുട്ടിയെയും വീട്ടമ്മയെയും കണ്ടെത്തി. വീട്ടിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടി, കൂട്ടുകാരന്റെ അമ്മയെന്ന നിലയിലാണ് സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയത്. വീട്ടമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം ഭാഗത്തേക്ക് ഇവർ യാത്ര ചെയ്യുന്നതായി മനസ്സിലാക്കി.
എറണാകുളത്ത് ബസ്സിറങ്ങിയപ്പോൾ തന്നെ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. വീട്ടമ്മ തൃശൂരിലും എറണാകുളത്തും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതി മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.