Posted On
date_range Updated On
date_range വിദ്യാർഥിയുടെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു
കൊയിലാണ്ടി: വിദ്യാർഥിയുടെ ആക്രമണത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. എസ്.ഐ ജിതേഷ്, ഗ്രേഡ് എസ്.ഐ അബ്ദുല്ല, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ കുമാർ, സിനു രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിരുദ വിദ്യാർഥി അത്തോളി കൊങ്ങന്നൂർമലയിൽ നോബിൻ(23)നെ അറസ്റ്റ് ചെയ്തു.
ചിത്രാ ടാക്കീസിനു സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ പിടിക്കാൻ പോകവെ സംശയാസ്പദ സാഹചര്യത്തിൽ നോബിൻ ചിത്രാടാക്കീസിന് സമീപം നിൽക്കുന്നത് കണ്ടത് ചോദ്യം ചെയ്യുന്നതിനിടയിൽ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കല്ല് കൊണ്ടാണത്രെ ആക്രമിച്ചത്. എസ്.ഐക്ക് കൈക്കും സിനുരാജിന് നെഞ്ചിനും കൈക്കുമാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.