തിരുവനന്തപുരത്ത് 100 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിൽ

തിരുവനന്തപുരം: കണ്ണേറ്റുമുക്കിൽ നിന്നും 100 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിൽ. കരിങ്കടമുകൾ  ശാസ്താ ഭവനിൽ ചൊക്കൻ എന്ന് വിളിപ്പേരുള്ള ആർ. രതീഷ് (36 ), മേനിലം  ചെമ്മണ്ണ് വിള പുത്തൻവീട്ടിൽ എസ്.ആർ രതീഷ് ( 42), കല്ലിയൂർ വള്ളംകോട് മാത്തൂർക്കോണം ലക്ഷംവീട് കോളനിയിൽ ബൊലേറോ വിഷ്ണു എന്ന വിഷ്ണു(31), നെയ്യാറ്റിൻകര താലൂക്കിൽ അറക്കുന്ന കടവ് ചക്കാലക്കൽ സദനത്തിൽ (ജഗതി സ്കൂളിന് സമീപം വാടകക്ക് താമസം) അഖിൽ ( 25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേസിൽ ഇവർ ഒന്ന് മുതൽ നാല് വരെ പ്രതികളാണ്. ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളും മൂന്നാം പ്രതി വിഷ്ണുവിന്റെ ഭാര്യയും മക്കളും കൂടി വിനോദയാത്രക്ക്‌ പോകുന്ന രീതിയിൽ ആന്ധ്രയിൽ പോയി. വിഷ്ണുവിന്റെ ഭാര്യയുടെയും മക്കളുടെയും അറിവില്ലാതെ ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി പണി സാധനങ്ങളാണെന്ന വ്യാജേന കടത്തി കൊണ്ട് വരികയായിരുന്നു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, തിരുവനന്തപുരം ഐ.ബി യൂനിറ്റും, തിരുവനന്തപുരം എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി ചേർന്ന് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ വച്ച് കെ.എൽ-01-ബി.എച്ച്-5423 എന്ന നമ്പറുള്ള ഇന്നോവ കാറിൽ കടത്തി കൊണ്ട് വന്ന 100 കിലോയോളം കഞ്ചാവ് പിടികൂടിയത്.

കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായമടക്കം നൽകിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് സംഘം അറിയിച്ചു. പ്രതികൾക്ക് ഈ വാഹനം വാടകക്ക് നൽകിയിരുന്ന വാഹനത്തിന്റെ ഉടമസ്ഥൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെടുക്കാനായത്.

കഞ്ചാവ് പടിച്ച പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാൽ, സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ എസ്. മധുസൂദനൻ നായർ, വി. ജി. സുനിൽകുമാർ, ആർ. ജി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ പ്രകാശ്, പ്രേമനാഥൻ,സിവിൽ ഓഫീസർമാരായ വിശാഖ്, സുബിൻ,രജിത്, അരുൺ സേവ്യർ, ജയശാന്ത്‌,ശരത്, മുഹമ്മദ്‌ അലി എക്‌സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.സേട്ട് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Four persons arrested with 100 kg ganja in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT