Posted On
date_range Updated On
date_range ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി
പാലക്കാ:ചിറ്റൂർ പുഴയുടെ നടുവിൽ നാലുപേർ കുടുങ്ങി. മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയത്. നാലുപേരെ ഇതിനകം കരക്കെത്തിച്ചു. മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇവരെ കരയിലെത്തിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.