വിജയവാഡ: തെലങ്കാനയിൽ ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തെലങ്കാന സ്വദേശികളായ പുഷ്പല സുരേഷ്(57), ഭാര്യ പി. ശ്രീലത(49), മക്കളായ പി. അഖിൽ(24), പി. ആഷിശ്(26) എന്നിവരാണ് മരിച്ചത്. രണ്ടുപേർ വിഷം കുത്തിവെച്ചും രണ്ടുപേർ നദിയിൽ മുങ്ങിയുമാണ് മരിച്ചത്. ശ്രീലത, ആഷിശ് എന്നിവരുടെ മൃതദേഹങ്ങൾ ഹോട്ടൽ മുറിയിൽ നിന്നും, സുരേഷ്, അഖിൽ എന്നിവരുടെ മൃതദേഹങ്ങൾ കൃഷ്ണനദിയിൽ നിന്നുമാണ് കണ്ടെത്തിയത്.
സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസിൽ വിജയവാഡ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി ആറിന് കനകദുർഗ്ഗാദേവി ക്ഷേത്ര ദർശനത്തിനായി വിജയവാഡയിലെത്തിയ കുടുംബം ശ്രീ കന്യകാ ചൗൾട്രിയിൽ എത്തിയിരുന്നതായി വെസ്റ്റ് സോൺ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ കെ.ഹനുമന്ത റാവു പറഞ്ഞു.
സുരേഷ് മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു. മക്കൾ പെട്രോൾ പമ്പ് പാട്ടത്തിനെടുത്ത് നടത്തിവരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി റാവു പറഞ്ഞു. രണ്ടു ദിവസം മുൻപാണ് കുടുംബം ശ്രീ കന്യകാ പരമേശ്വരി കോട്ടേജിലെ 312-ാം മുറിയിലെത്തിയത്. സലൈൻ കുപ്പികൾ, സിറിഞ്ച്, ഐ.വി ഫ്ലൂയിഡ് എന്നിവ ഇവർ താമസിച്ച മുറിയിൽ നിന്നും കണ്ടെത്തിയതായി ടൗൺ സി.ഐ പി. വെങ്കടേശ്വരലു പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി ഗവർൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.