മലപ്പുറത്ത്​ നാല്​ ഡോക്​ടർമാർ നിരീക്ഷണത്തിൽ

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരം. വാണിയമ്പലത്ത്​ രോ ഗി സന്ദർശിച്ച സ്വകാര്യ ക്ലിനിക്കുകളും​ ലാബും അടച്ചിടാൻ നിർദേശിച്ചു. ഇവിടത്തെ ഡോക്​ടർമാരും നിരീക്ഷണത്തിലാണ ്​. ഇത്​ കൂടാതെ ഇവരെ പരിശോധിച്ച വണ്ടൂർ താലൂക്ക്​ ആശുപത്രിയിലെ രണ്ട്​ ഡോക്​ടർമാരോടും ജീവനക്കാരോടും വീട്ടി ൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി.

രോഗികൾ എത്തിയ സ്​ഥലങ്ങളിൽ ആരോഗ്യ വകുപ്പ്​ ജാഗ്രത പുലർത്തുന്നുണ്ട്​. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടി ഊർജിതമായി തുടരുകയാണെന്ന് ജില്ല​ കലക്​ടർ അറിയിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ട്​ സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി.

അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി. ജില്ലതല കണ്‍ട്രോള്‍ സെല്‍ ഇവരുമായി ആശയവിനിമയം നടത്തി വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കി. വൈറസ്​ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താൻ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇങ്ങനെയുള്ളവര്‍ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്തുകയോ പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂർണമായും പാലിക്കണം. കാളികവ്​ ഭാഗത്ത്​ 92 പേർ കർശന നിരീക്ഷണത്തിൽ കഴിയുകയാണ്​. ഇവർ പലരും വിദേശ രാജ്യങ്ങളിൽനിന്ന്​ വന്നവരാണ്​.

ഉംറ കഴിഞ്ഞത്തിയ ആളുകളോട്​ ആരോഗ്യ വകുപ്പ്​ അധികൃതരുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ജില്ലയിൽ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 പേരും തിരൂര്‍ ജില്ല ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്.

2193 പേര്‍ വീടുകളിലും മൂന്നു പേര്‍ പ്രത്യേക കോവിഡ് കെയര്‍ സ​െൻററിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 227 സാമ്പിളുകളില്‍ 189 പേരുടെ ഫലം ഇതുവരെ ലഭിച്ചു. ഇതില്‍ രണ്ടുപേര്‍ക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Tags:    
News Summary - four doctors in malappuram are under quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.