Posted On
date_range Updated On
date_range വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ സംഘർഷമുണ്ടാകും -കെ. മുരളീധരൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളിൽ സി.പി.എം-ബി.ജെ.പി ധാരണയെന്ന് കോൺഗ്രസ് നേതാവും നേമത്തെ യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ. തിരുവനന്തപുരത്തും നേമത്തും ബി.െജ.പിയെ സഹായിക്കാൻ സി.പി.എം ധാരണയായി. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും സി.പി.എമ്മിനെ ബി.ജെ.പി തിരിച്ചു സഹായിക്കുമെന്നും മുരളീധരൻ പറഞ്ഞു.
സി.പി.എം-ബി.െജ.പി രാത്രികൂട്ടുക്കെട്ട് സജീവമാണ്. കഴക്കൂട്ടത്തെ സംഘർഷം ഇതിന് ഉദാഹരണമാണ്. വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് തിരുവനന്തപുരത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ സംഘർഷമുണ്ടാകും. ന്യൂനപക്ഷ വോട്ടുകൾ സി.പി.എമ്മിന് നേടി കൊടുക്കാനും ഭൂരിപക്ഷ വോട്ടുകൾ ബി.ജെ.പിക്ക് ലഭിക്കാനുമാണിതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.