പിണറായിക്ക് അനുകൂലമോ പ്രതികൂലമോ? മാസപ്പടി കേസ് ഹർജിയിൽ ഹൈകോടതിയുടെ നിർണായക വിധി ഇന്ന്

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റ​റേ​റ്റ് (ഇ.​ഡി) സ​ർ​ക്കാ​റി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ നേ​രി​ട്ട് കേ​സെ​ടു​ക്ക​​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും.

എ​ഫ്.​​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡി.​ജി.​പി​ക്ക് ഇ.​ഡി കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ ​പ്ര​കാ​രം പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മ​രു​മ​ക​നും മു​ൻ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് ചോ​ദ്യം ചെ​യ്ത്, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രി​ക്കെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ഡ്വ. കെ.​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ വി​ധി പ​റ​യു​ന്ന​ത്.

പി.​എം.​എ​ൽ.​എ​യി​ലെ 66 (2) വ​കു​പ്പ് പ്ര​കാ​രം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ ഹ​ര​ജി​യി​ൽ ഇ.​ഡി സ്വീ​ക​രി​ച്ച​ത്. എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​നു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ടാ​ണ് ന​ൽ​കി​യ​തെ​ന്നും ഇ.​ഡി ചൂ​ണ്ടി​ക്കാ​ട്ടി.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഏ​തെ​ങ്കി​ലും സാ​ക്ഷി​യെ സ​മ​ൻ​സ് അ​യ​ച്ച് വി​ളി​പ്പി​ക്കാ​നോ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നോ പോ​ലും അ​ധി​കാ​ര​മി​ല്ലെ​ന്നും 2019 മു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ശേ​ഖ​രി​ച്ച രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളു​മാ​ണ് ഇ.​ഡി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലു​ള്ള​തെ​ന്നി​രി​ക്കെ നേ​രി​ട്ട്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്​​ത്​ കേ​സെ​ടു​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദം.

എ​ന്നാ​ൽ, ഇ.​ഡി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യ​ല്ലെ​ന്നും പ്രാ​ഥ​മി​ക അന്വേ​ഷ​ണം ആ​കാ​മെ​ന്നും സ്വ​കാ​ര്യ വ്യ​ക്തി ന​ൽ​കി​യ ഹ​ര​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നു​മാ​ണ് സംസ്ഥാന സ​ർ​ക്കാ​റിന്റെ വാ​ദം. റി​പ്പോ​ർ​ട്ടി​ൽ മ​തി​യാ​യ വ​സ്തു​ത​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​തെ​ന്നും എ.​ജി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.