പോത്തൻകോട് (തിരുവനന്തപുരം): അമ്മക്കിളിയുടെ സ്നേഹച്ചിറകിൽനിന്ന് പുതുജീവിതച ്ചില്ലകളിലേക്ക് ചേക്കേറുകയാണ് ഇൗ നാലുപേർ. ഒറ്റപ്രസവത്തിൽ പിറന്ന അഞ്ചുപേരിൽ ആ െണാരുത്തനാകെട്ട സഹോദരിമാരുടെ മാംഗല്യത്തിന് കാരണവരും. പോത്തൻകോട് നന്നാട്ടുകാവിലെ ‘പഞ്ചരത്ന’ത്തിൽ പ്രേമകുമാറിെൻറയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് ജനനത്തിലെന്നപോലെ ഒരേദിനത്തിൽ സുമംഗലികളുമാകുന്നത്. ഏപ്രിൽ അവസാനം ഗുരുവായൂരിൽ നടക്കുന്ന താലികെട്ടുകൾക്ക് സഹോദരൻ ഉത്രജനാണ് ചടങ്ങുകൾ നിർവഹിക്കുക. ഇവരുടെ ഒമ്പതാം വയസ്സിൽ പ്രേമകുമാർ മരണപ്പെട്ടു. തുടർന്ന് പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി രമാദേവി മക്കൾക്ക് തണലായി ജീവിക്കുകയായിരുന്നു.
ഫാഷൻ ഡിസൈനറായ ഉത്രക്ക് മസ്കത്തിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്തേഷ്യ ടെക്നീഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തേഷ്യ ടെക്നീഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ്.
ഓൺലൈൻ മാധ്യമപ്രവർത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശി മാധ്യമപ്രവർത്തകൻ മഹേഷ് മിന്നുകെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തമക്ക് മസ്കത്തിൽ അക്കൗണ്ടൻറായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ് താലിചാർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.