മുസ്തഫ-മുബീന ദമ്പതികൾ കുട്ടികളുമായി
Posted On
date_range Updated On
date_range ആദ്യ പ്രസവത്തിൽ നാല് കൺമണികൾ; മനംനിറഞ്ഞ് മുസ്തഫ-മുബീന ദമ്പതികൾ
ചെർപ്പുളശ്ശേരി: ആദ്യ പ്രസവത്തിൽ നാല് ആൺ കൺമണികളെ ലഭിച്ചതിെൻറ സന്തോഷത്തിലാണ് യുവ ദമ്പതികൾ. ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫ-മുബീന ദമ്പതികൾക്കാണ് ആദ്യ പ്രസവത്തിൽ തന്നെ നാല് ആൺകുഞ്ഞുങ്ങളെ ലഭിച്ചത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അബ്ദുൽ വഹാബാണ് ജനുവരി 16ന് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
മുബീനയുടെ ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ നാല് കുഞ്ഞുങ്ങൾ ഉെണ്ടന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. 1100 ഗ്രാം മുതൽ 1600 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞുങ്ങളെ നവജാത ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചീഫ് കൺസൽട്ടൻറ് നിയോനാറ്റോളജിസ്റ്റ് ഡോ. ജയചന്ദ്രെൻറയും സഹ ഡോക്ടർമാരുടെയും പരിചരണത്തിലാണ് ഇപ്പോൾ. കുഞ്ഞുങ്ങൾക്ക് അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്വിൻ ആദം എന്നീ പേരുകളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.