സ്വാമി ദാസൻ, രവി, ഷാഫി, ഉണ്ണികൃഷ്ണൻ
Posted On
date_range Updated On
date_range വളാഞ്ചേരിയിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി
വളാഞ്ചേരി: ക്വാറികളിൽ ഉപയോഗിക്കുന്നതിനായി എത്തിച്ച വൻ സ്ഫോടക വസ്തു ശേഖരം വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സേഫ്റ്റി ഫ്യൂസ് ജലാറ്റിൻ, ഇലക്ട്രിക് ഡിറ്റ നേറ്ററുകൾ, ഓർഡിനറി ഡിറ്റനേറ്റർ തുടങ്ങിയവ കണ്ടെടുത്തു.
പട്ടാമ്പി നടുവട്ടം സ്വാമി ദാസൻ(40), കുറ്റിപ്പുറം ചെല്ലൂർ ഷാഫി(45), വടക്കുംപുറം ഉണ്ണികൃഷ്ണൻ(52), വലിയകുന്ന് രവി(62) എന്നിവരാണ് അറസ്റ്റിലായത്. കൊടുമുടിയിൽ വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. വടക്കുംപുറം മനക്കൽപ്പടി ഭാഗങ്ങളിലെ ക്വാറികളിൽ ഉപയോഗിക്കുന്നതിന് എത്തിച്ചവയാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.