പെട്രോൾ പമ്പിലെ സംഘർഷം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

കൊല്ലം: കൊല്ലം ചിതറയിൽ പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തലക്കടിച്ചു കൊന്നു. ദർപ്പക്കാട് സ്വദേശി സെയ്ദലി (ബൈജു) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈജുവിനൊപ്പമുണ്ടായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

വൈകീട്ട് ആറോടെയായിരുന്നു സംഭവം. ബൈജുവിനൊപ്പം നാല് പേർ കാറിലുണ്ടായിരുന്നു. പെട്രോൾ അടിച്ച ശേഷം ഇവർ തമ്മിൽ കാറിൽ വെച്ച് തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ട് പേർ ബൈജുവിനെ കാറിൽ നിന്നും വലിച്ചിറക്കി തറയോട് കൊണ്ട് തലക്കടിക്കുകയായിരുന്നു. ബോധരഹിതനായ ബൈജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ ഷാജഹാൻ, നിഹാസ് എന്നിവരെ നാട്ടുകാർ ചേർന്ന് പൊലീസിൽ ഏരൽപ്പിച്ചിട്ടുണ്ട്. കാറിൽ രക്ഷപ്പെട്ട ഷാൻ, ഷെഹീൻ എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു.

Tags:    
News Summary - four arrested for killing man in Kollam petrol pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.