പി.സി. രാജൻ
Posted On
date_range Updated On
date_range മുൻ പഞ്ചായത്തംഗം വീട്ടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമ പഞ്ചായത്ത് മുൻ അംഗത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മുളക്കുഴ പഞ്ചായത്ത് മുൻഅംഗവും കോൺഗ്രസ് നേതാവുമായ പിരളശ്ശേരി പാലനിൽക്കുന്നതിൽ പി.സി. രാജൻ (77) നെയാണ് വിടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതനായിരുന്ന ഇദ്ദേഹം തനിച്ചായിരുന്നു താമസം.മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.ചെങ്ങന്നൂർ പൊലീസ് മേൽ നടപടികൾസ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
1989 മുതൽ തുടർച്ചയായി ഏഴ് വർഷം കോൺഗ്രസിനെ പ്രതിനിധീകരിച്ച് പഞ്ചായത്തംഗമായും, വിവിധ സംഘടനകളിൽ ഭാരവാഹിയുമായി പ്രവർത്തിച്ചിരുന്നു.നിലവിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗമാണ്.സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.