മുൻ മന്ത്രി പ്രഫ. എൻ.എം. ജോസഫ് അന്തരിച്ചു

കോട്ടയം: മുൻ വനംവകുപ്പ് മന്ത്രി പ്രഫ. എൻ.എം ജോസഫ് (79) അന്തരിച്ചു. ജനതാദൾ മുൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

1987 മുതൽ 1991 വരെ നായനാർ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. 1987ൽ പി.സി. ജോർജിനെ തോൽപിച്ച് പൂഞ്ഞാറിൽനിന്നാണ് ജനതാപാർട്ടി പ്രതിനിധിയായി ജോസഫ് നിയമസഭയിലെത്തിയത്. 1982ൽ പൂഞ്ഞാറിൽനിന്ന് തന്നെ പി.സി ജോർജിനോട് പരാജയപ്പെട്ടിരുന്നു.

പാലാ സെന്റ് തോമസ് കോളജ് അധ്യാപകനായിരുന്നു. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്‍റ്, എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി, ജനതാപാർട്ടി കോട്ടയം ജില്ല പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനാണ്. 1943 ഓക്‌ടോബർ 18 നാണ് ജനനം. 'അറിയപ്പെടാത്ത ഏടുകൾ' എന്ന ആത്മകഥ രചിച്ചിട്ടുണ്ട്. 

Tags:    
News Summary - Former Minister Prof. NM Joseph passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.