പി.ജെ. പൗലോസ്

കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ. പൗലോസ് അന്തരിച്ചു

മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 79 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം.

പാലക്കാട് ജില്ലയിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പൗലോസ്, പ്രമുഖ നേതാവായിരുന്ന പി. ബാലന്റെ സന്തതസഹചാരി ആയിരുന്നു. ലാളിതമായ ജീവിതശൈലി കൊണ്ട് ശ്രദ്ധേയനായിരുന്ന അദ്ദേഹം ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പാർട്ടിക്കുള്ളിൽ എ ഗ്രൂപ്പിന്‍റെ മുഖമായിരുന്നു പി.ജെ. പൗലോസ്. ഭാര്യ: ലീലാമ്മ പോൾ, മക്കൾ: ജോഷി പോൾ, മിനി ജോജു, സൗമ്യ ബാബു.

Tags:    
News Summary - Former KPCC president PJ Paulose passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.