ജമാഅത്തെ ഇസ്‍ലാമി മുൻ അമീർ എം.ഐ. അബ്ദുൽ അസീസിന്റെ പിതാവ് എം.കെ. ഇബ്രാഹിം മാസ്റ്റർ നിര്യാതനായി

എടക്കര (മലപ്പുറം): ജമാഅത്തെ ഇസ്‍ലാമി കേരള മുൻ അമീർ എം.ഐ. അബ്ദുൽ അസീസിന്റെ പിതാവും റിട്ട. അധ്യാപകനുമായ നാരോക്കാവ് എം.കെ. ഇബ്രാഹിം മാസ്റ്റർ (93) നിര്യാതനായി. നാരോക്കാവ് ഐ.സി.ടി സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാൻ ആയിരുന്നു. വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് സജീവ സാന്നിധ്യവും പാലേമാട് എസ്.വി.എച്ച്.എസ്.എസ് സ്ഥാപനങ്ങളുടെ മുഖ്യ ശില്പികളിൽ ഒരാളുമായിരുന്നു.

ഭാര്യമാർ: പരേതയായ ഖദീജ, ഖദീജ പരുത്തികുന്നൻ, റംലത്ത് (കുണ്ടുതോട്), റംലത്ത് (ഉപ്പട). മക്കൾ: എം.ഐ. മുഹമ്മദലി സുല്ലമി (മുൻ പ്രിൻസിപ്പൽ, പാറാൽ അറബിക് കോളജ്), എം.ഐ. അബ്ദുറഹ്മാൻ (റിട്ട. ഇംഗ്ലീഷ് വിഭാഗം ലക്ചറർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), എം.ഐ. അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാഅംഗം), അബ്ദുൽഹമീദ് (മുസ്‌ലിം ലീഗ് മണ്ഡലം ഭാരവാഹി), അബ്ദുൽ ഗഫൂർ, അബ്ദുൽ റഷീദ് (വെൽഫെയർ പാർട്ടി മുൻ ജില്ല പ്രസിഡൻറ്), അബ്ദുൽ ബഷീർ, സുബൈദ ടീച്ചർ (റിട്ട. അധ്യാപിക, പാലേമാട് എസ്.വി.എച്ച്.എസ്.എസ്), ഫാത്തിമ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഉമ്മു സൽമ (റിട്ട. അധ്യാപിക), ഉമ്മുഹബീബ, ഉമ്മു റൈഹാന (അധ്യാപിക), സിദ്ദീഖുൽ അക്ബർ, അബ്ദുൽ ജലീൽ, ഉമ്മു ഹനീന, ഉമ്മു ഹസീന, ഉമ്മു റഷീദ, തസ്നി, ജാഫർ സാദിഖ്, അഡ്വ. അൻവർ (ഹൈകോടതി), ജൗഹർ, പരേതരായ അഷ്റഫ്, അബ്ദുൽ ജബ്ബാർ.

മരുമക്കൾ: സി കെ അബ്ദുല്ലക്കുട്ടി, ജാവീദ് ഇഖ്ബാൽ, അബ്ദുൽ റഷീദ്, അബ്ദുൽഹമീദ്, സലീം മമ്പാട്, നാസർ, ഫാസിൽ, ഷാബിർ, സൽമത്ത്, സുബൈദ ടീച്ചർ, ഷഹർബാൻ ടീച്ചർ, റുബീന, റസിയ, ഖമറുന്നീസ, റെജീന, നുസ്റത്തുന്നിസ, നസീബ, ഡോ. ഹമീദ. മയ്യിത്ത് നാരോക്കാവിൽ മകൻ എം.ഐ. അബ്ദുൽ അസീസിൻ്റെ വീട്ടിൽ. ജനാസ നമസ്ക്കാരം ഇന്ന് വൈകീട്ട് നാലരക്ക് നാരോക്കാവ് ഐ.സി.ടി കാമ്പസ് മസ്ജിദു റഹ്‌മാനിൽ.

Tags:    
News Summary - Former Jamaat-e-Islami Ameer M.I. Abdul Aziz's father M.K. Ibrahim Master passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.